കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിജിയെ ചുമരില്‍ പ്രതിഷ്ഠിച്ചു; സുഗതകുമാരി

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കവയത്രി സുഗതകുമാരി. കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിജിയെ മറന്നിരിക്കുന്നുവെന്നും മദ്യത്തിനെതിരെ കോണ്‍ഗ്രസ്സ് നടത്തുന്ന സമരങ്ങള്‍ ഫലപ്രാപ്തിയില്ലെത്തുമോ എന്നതില്‍ സംശയമുണ്ടെന്നും സുഗതകുമാരി തുറന്നടിച്ചു. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച മദ്യത്തിനെതിരെയുള്ള ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി. കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിജിയെ ചുമരില്‍ പ്രതിഷ്ഠിച്ചുവെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കോണ്‍ഗ്രസ്സ് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ജനസദസ്സിന്റെഉദ്ഘാടനപ്രസംഗത്തിലാണ് കവയത്രി കോണ്‍ഗ്രസ്സുകാരെ രൂക്ഷമായി വിമര്‍ശിച്ചത്. ചടങ്ങില്‍ ഈശ്വര പ്രാര്‍ത്ഥന ചൊല്ലാത്തതിലെ അനിഷ്ടവും സുഗതകുമാരി രേഖപ്പെടുത്തി.

എന്നാല്‍ സുഗതകുമാരി പറഞ്ഞ കാര്യങ്ങള്‍ക്ക് എതിരായോ അനൂകൂലിച്ചോ ചടങ്ങില്‍ പങ്കെടുത്ത കെപിസിസി പ്രസിഡന്റ് എംഎം.ഹസ്സനോ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലോ ഉള്‍പ്പെടെയുള്ളവര്‍ ഏതൊന്നും പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News