
തൃശ്ശൂര്‍; പൊലീസ് കസ്റ്റഡിയെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്തു. പാവറട്ടി പൊലീസ് സ്റ്റേഷനിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വിട്ടയട്ട ശേഷം വീട്ടിലെത്തിയ 19 വയസ്സുള്ള വിനായക് തൂങ്ങിമരിക്കുകയായിരുന്നു. തൃശ്ശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശിയാണ് വിനായക്.
അതേസമയം പൊലീസ് മര്‍ദ്ദനമേറ്റതുകാരണമാണ് വിനായക് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. വിനായകിന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദമേറ്റിരുന്നെന്നും അവര്‍ പറയുന്നു. പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് വിനായകിനെ കസ്റ്റഡിയിലെടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇന്ന് ഉച്ചയോടെയാണ് വിനായകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ ഉച്ചയ്ക്കാണ് വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here