ഡി ജെ പാര്‍ട്ടികളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് ഏജന്‍സികള്‍; വെളിപ്പെടുത്തല്‍ ലഹരി ഗുളികകളുമായി പിടിയിലായവരുടെത്

മലപ്പുറം: ഊട്ടി, ബംഗളുരു, കൊടൈക്കനാല്‍ എന്നിവിടങ്ങളിലെ ഡി ജെ പാര്‍ട്ടികളിലേക്ക് മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനുള്ള ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍. ലഹരി ഗുളികകളുമായി കഴിഞ്ഞദിവസം മലപ്പുറത്ത് നിന്ന് പിടിയിലായവരില്‍നിന്നാണ് വിവരം ലഭിച്ചത്.

പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ഒരു വിദ്യാര്‍ത്ഥിയില്‍നിന്ന് 10,000 രൂപയാണ് ഈടാക്കുന്നത്. ഫ്‌ളോര്‍ ഒരുക്കുക എന്നാണ് ഇതിന് പറയുന്നത്. പാര്‍ട്ടികളിലെത്തിയാല്‍ ആവശ്യത്തിനുള്ള ലഹരിവസ്തുക്കള്‍ വിപണനം നടത്തുന്നവരെ പരിചയപ്പെടാം. ജില്ലയില്‍നിന്നുള്ള നൂറിലേറെ കുട്ടികള്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ട്. വീണ്ടും വീണ്ടും പങ്കെടുക്കുന്നതിന് പണമുണ്ടാക്കാന്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനക്കാര്‍കൂടിയാകുന്നു വിദ്യാര്‍ത്ഥികള്‍.

ലഹരി മാഫിയ കുട്ടികളെ പറഞ്ഞ് വഴിതെറ്റിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതൊന്നുമില്ലാതെ എന്ത് ജീവിതമെന്ന ചോദ്യത്തിന് മുന്നില്‍ കുട്ടികള്‍ മുന്നുംപിന്നുമില്ലാതെ വീണുപോകുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിടിയിലായവരെ റിമാന്‍ഡ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോവുമ്പോഴും പിടിച്ചെടുത്ത ഗുളികകളില്‍നിന്ന് ഒരെണ്ണം തരുമോ എന്ന് ഉദ്യോഗസ്ഥരോട് ചോദിക്കുന്നുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News