കേന്ദ്ര സര്‍ക്കാറിന് ശക്തമായ താക്കീതുമായി ആരംഭിച്ച കിസാന്‍ മുക്തി യാത്ര സമാപിച്ചു; സമാപനം കര്‍ഷക മഹാറാലിയോടെ

ദില്ലി: കര്‍ഷക ദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറിന് ശക്തമായ താക്കീതുമായി ദില്ലിയില്‍ കര്‍ഷക മഹാറാലി. അഖിലേന്ത്യാ കിസാന്‍സഭ ഉള്‍പ്പെടെ നൂറിലധികം കര്‍ഷക സംഘടനകളുടെ സംയുക്ത സമര വേദിയാണ് രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ചത്. ആറ് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശിലെ മന്‍സോറില്‍ നിന്നും ആരംഭിച്ച കിസാന്‍ മുക്തി യാത്ര കര്‍ഷക മഹാറാലിയോടെ ദില്ലിയില്‍ സമാപിച്ചു.

ഈ മാസം ഏഴാം തീയ്യതി മധ്യപ്രദേശിലെ മന്‍സോറില്‍ നിന്നും ആരംഭിച്ച കിസാന്‍ മുക്തി യാത്രയാണ് വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി മഹാറാലിയോടെ ദില്ലിയില്‍ സമാപിച്ചത്. ജന്തര്‍ മന്ദിറില്‍ നടന്ന റാലിയില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ അണിനിരന്നു. അഖിലേന്ത്യാ കിസാന്‍ സഭ ഉള്‍പ്പെടെ നുറിലധികം കര്‍ഷക സംഘടനകളുടെ സംയുക്ത സമരവേദിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതിയാണ് റാലിക്ക് നേതൃത്വം നല്‍കിയത്.

സിപിഐഎം എംപിമാര്‍ റാലിക്ക് ഐക്യദാര്‍ഢ്യവുമായെത്തി. കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്ന് ത്രിപുരയില്‍ നിന്നുള്ള സി പി ഐ എം പി ജിതേന്ദ്രചൗധരി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, ഉല്‍പ്പാദന ചിലവിന്റെ അമ്പത് ശതമാനത്തിലധികം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെകട്ടറി ഹനന്‍ മൊള്ള വ്യക്തമാക്കി. തുടര്‍ സമരങ്ങളുടെ ഭാഗമായി അടുത്ത മാസം ഒമ്പതിന് കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ഭൂമി അധികാര്‍ ആന്തോളന്‍ രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ കര്‍ഷക റാലികള്‍ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News