ബിഎസ്പി നേതാവ് മായാവതി എംപി സ്ഥാനം രാജി വച്ചു

ദില്ലി: പശു സംരക്ഷണത്തിന്റെ പേരില്‍ ദളിതരെ അക്രമിക്കുന്നത് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മായാവതിയുടെ രാജി. നേരത്തേ എംപി സ്ഥാനം രാജി വയ്ക്കുന്നതായി മായാവതി പ്രഖ്യാപിച്ചിരുന്നു. പശുവിന്റെ പേരില്‍ ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് മായാവതിയും, ഇതേ പ്രശ്‌നത്തില്‍ കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സീതാറാം യെച്ചൂരിയും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

വിഷയത്തില്‍ സംസാരിച്ച മായാവതി ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ ബിജെപി ഗൂഡാലോചനയെന്ന് മായാവതി കുറ്റപ്പെടുത്തി. ഇതിനിടയില്‍ ഇടപെട്ട ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞതായി പറഞ്ഞത് മായാവതിയെ ചൊടിപ്പിച്ചു.

സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജി വയ്ക്കുമെന്ന് ഭീഷണി മുഴക്കുകയും സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. സഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട മായാവതി രാജി ഭീഷണി ആവര്‍ത്തിച്ചിരുന്നു. ഗുണ്ടാരാജും, ജഗീള്‍രാജുമാണ് യുപിയില്‍ നടക്കുന്നത്. തന്നെ നിശബ്ദയാക്കാന്‍ നോക്കുകയാണന്നും അവര്‍ പറഞ്ഞു. എന്നാല്‍ യുപി തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ നിരാശയാണ് മായാവതി പ്രകടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബാസ് നഖവി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News