
ഒടുവില്‍ പനിയും ആപ്പിലായി എങ്ങനെയെന്നോ?
പനി വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും പനി വന്നാല്‍ സ്വീകരിക്കേണ്ട നടപടികളുമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍. മൊബൈല്‍ ഉള്ള സ്ഥലത്തിന് അഞ്ച് കി.മി പരിധിക്കുള്ളിലെ അലോപ്പതി, ഹോമിയോ,ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങളുടെ വിവരങ്ങളാണ് ഈ ആപ്പിലുള്ളത്.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്സെന്ററിന്റെ കണ്ണൂര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസന നൈപുണ്യ കേന്ദ്രത്തിന്റെ സഹായത്തോടെ എന്‍.ഐ.സി. ജില്ല കേന്ദ്രം, ഡി.എം.ഒ (ഐ.എസ്.എം), ഡി.എം.ഒ (ആരോഗ്യം), ഡി.എം.ഒ (ഹോമിയോ) എന്‍.എച്ച്.എം. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ ആപ്പ് വികസിപ്പിച്ചത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും pani egov എന്ന ആപ്പ് സൗജന്യമായി ലഭിക്കും. നിലവില്‍ ആലപ്പുഴയിലും കണ്ണൂരിലുമാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്. മറ്റ് ജില്ലകളിലും ആപ്പിന്റെ സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here