രാജമൗലിയും ശ്രീദേവിയും ഒന്നിക്കുന്നു കൂടെ മോഹന്‍ലാലും

തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു സംവിധായകന്‍ രാജമൗലിയും നടി ശ്രീദേവിയും. ബാഹുബലിയിലെ മഹാറാണി ശിവകാമിയുടെ വേഷത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ബാഹുബലിയില്‍ ശിവകാമിയുടെ വേഷത്തിന് രാജമൗലി ആദ്യം ശ്രീദേവിയെയാണ് സമീപിച്ചത്. ശ്രീദേവി വന്‍ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവരെ ഒഴിവാക്കി രമ്യാ കൃഷ്ണനെ ശിവകാമിയാക്കിയതെന്നുമാണ് വാര്‍ത്ത.

ഇതിനെതിരെ ശ്രീദേവി പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.ഇതിനെല്ലാം ഒടുവില്‍ ഇരുവരും ഒന്നിക്കാന്‍ പോകുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ബാഹുബലിക്കുശേഷം രാജമൗലി ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ശ്രീദേവിക്ക് സുപ്രധാനമായൊരു റോളുണ്ടെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തില്‍ മലയാളത്തിന്റെ മോഹന്‍ലാലിനും ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ചെയ്ത രണ്ട് തെലുങ്ക് ചിത്രങ്ങളായ ജനത ഗ്യാരേജും മനമാന്തയും (മലയാളത്തില്‍ വിസ്മയം) വമ്പന്‍ ഹിറ്റുകളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News