ചിന്നമ്മയ്ക്ക് ജയിലില്‍ സുഖവാസം തന്നെ; വീഡിയോ പുറത്ത്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് ജയിലില്‍ സുഖവാസം തന്നെയെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. ജയില്‍ വസ്ത്രം ധരിക്കാതെ ഒരു ബാഗുമായി ജയില്‍ ഉദ്യോഗസ്ഥരോട് സംസാരിച്ച് സ്വതന്ത്രയായി നടക്കുന്ന ശശികലയുടെ വീഡിയോ ഒരു കന്നഡ ചാനലാണ് പുറത്തു വിട്ടത്. ശശികലക്ക് സുഖവാസം ഒരുക്കുന്നതിനായി 2 കോടി രൂപ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ കൊടുത്ത വിവരം ജയില്‍ ഡി ഐ ജി രൂപ പുറത്തു വിട്ടിരുന്നു.

ജയില്‍ ഡിജിപിയടക്കം കോഴ വാങ്ങിയെന്ന വിവരമാണ് രൂപ പുറത്തു വിട്ടത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ രൂപയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചിന്നമ്മയുടെ സുഖവാസം തെളിയിക്കുന്ന വീഡിയോ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിന്നമ്മയ്ക്കായി ജയിലില്‍ 5 സെല്ലുകളും അടുക്കളയുമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ മറ്റ് തടവുകാര്‍ക്ക് പ്രവേശനമില്ല. പ്രത്യേകമൊരുക്കിയിരിക്കുന്ന അടുക്കളയിലെ കൗണ്ടറുകളിലൂടെയാണ് ശശികലയ്ക്ക് ഭക്ഷണം നല്‍കുന്നത്. കിടക്കാന്‍ പ്രത്യേക ബെഡുകളും ഒരുക്കിയിട്ടുണ്ടെന്ന് രൂപ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ സുഖവാസം തെളിയിക്കുന്ന വീഡിയോ കൂടി പുറത്തു വന്നതോടെ രുപയെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി സിദ്ദാരാമയ്യ വെട്ടിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News