ബാണാസുരസാഗര്‍ ഡാമില്‍ കാണാതായവര്‍ക്കായി തിരച്ചില്‍; കനത്തമഴ തിരച്ചിലിനെ ബാധിക്കുന്നു

വയനാട്: ഇന്നു നടത്തിയ തിരച്ചിലിലും വയനാട് ബാണാസുര സാഗര്‍ഡാമില്‍ തോണി മറിഞ്ഞ് കാണാതായ നാലുപേരെയും കണ്ടെത്താനായിട്ടില്ല. ഇടക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിനെ കാര്യമായി ബാധിക്കുന്നുണ്ട്. ഫയര്‍ഫോഴ്‌സ് രാവിലെ ഏഴുമണി മുതല്‍ ഇന്ന് തിരച്ചില്‍ തുടങ്ങി. പിന്നാലെ സന്നദ്ധ പ്രവര്‍ത്തകരും ഡാമിലിറങ്ങി. എന്നിട്ടും കാര്യമായ പുരോഗമനമുണ്ടായിട്ടില്ല. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് ബുദ്ധിമുട്ട് സൃഷ്ട്ടിക്കുകയാണ്.

നാലുപേരെയും കാണാതായ തുരുത്തില്‍ത്തില്‍ നിന്നുകോണ്ടുതന്നെ ജില്ലാ കളക്ടറും പോലീസ് മേധാവിയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്.
ഇതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രദേശം സന്ദര്‍ശിച്ചു. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം
നാളെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

വൈകുന്നേരത്തോട് കൂടി സ്ഥലത്തെത്തിയ നാവികസേനയുടെ പ്രത്യേക വിഭാഗവും ബാണാസുര സാഗര്‍ ഡിമാലെത്തി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സംവിധാനങ്ങളിറക്കി നാളെ തിരച്ചില്‍ ഊര്‍ജ്ജിതമാകകാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News