പുരുഷന്മാര്‍ക്ക് പ്രസവനുബന്ധ അവധി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മൂന്നുമാസത്തെ ശമ്പളവും ലഭിക്കും

ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും ശമ്പളത്തോടെയുളള അവധി ഇനി ഇന്ത്യയിലെ യുവാക്കള്‍ക്കും അവകാശപ്പെടാം.
മുബൈയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പിനിയായ സെയില്‍സ് ഫോഴ്‌സ് ആണ് ഇത്തരം ഒരു പദ്ധതിക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയ്ക്കും അച്ഛനും ഒരേപങ്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെയില്‍സ് ഫോഴ്‌സ് പുരുഷന്മാര്‍ക്കും പ്രസാവനുബന്ധ അവധി കൊടുക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ ആദ്യമായാണ് പുരുഷന്മാര്‍ക്ക് ഇത്രയും നീണ്ട പ്രസവാനുബന്ധ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്. പുരുഷന്‍മാര്‍ക്ക് പരമാവധി മൂന്നുമാസത്തെ അവധിയാണ് നല്‍കുന്നത്. ഈ മാസങ്ങളിലെ ശമ്പളം കൃത്യമായി കിട്ടുകയും ചെയും. സാധാരണ സ്ത്രീകള്‍ക്ക് ഈ കാലഘട്ടങ്ങളില്‍ അവധിയും ശമ്പളവും ലഭിച്ചിരുന്നു. വിദേശത്ത് ഇതിന് മുന്‍പ് തന്നെ പുരുഷന്മാര്‍ക്ക് പ്രസാവാനുബന്ധ അവധി നല്‍കാറുണ്ട്.

ആഗോള എന്‍ജിനീയറിങ് കമ്പനിയായ സെയില്‍സ് ഫോഴ്‌സിന് ലോകത്താകെ 25,000ഓളം ജീവനക്കാരുണ്ട്. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ കമ്പനിയുടെ ശാഖകളുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും പുരുഷന്മാര്‍ക്കും പ്രസവാനുബന്ധ അവധി നല്‍കുന്നതില്‍ പ്രധാന്യം നല്‍കുന്നതായാണ് റിപ്പൊര്‍ട്ടുകള്‍. മുന്‍നിര കമ്പനിയായ മൈക്രോസോഫ്റ്റ് തങ്ങളുടെ പുരുഷ ജീവനകാര്‍ക്ക് പ്രസവാനുബന്ധ അവധി ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം ആദ്യം കമ്മിന്‍സ് ഇന്ത്യയും ഒരു മാസം പുരുഷന്‍മാര്‍ക്ക് പ്രസവാനുബന്ധ അവധി നല്‍കാന്‍ തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here