ദിലീപ് വിവാദത്തില്‍ ജയസൂര്യയുടെ പ്രതികരണം ഇങ്ങനെ; വീഡിയോ കാണാം

കോഴിക്കോട്: വി.പി. സത്യന്‍ അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സിനിമാ താരം ജയസൂര്യ. വി. പി. സത്യന്റെ ജീവിതം പ്രമേയമാക്കിയുള്ള ക്യാപ്റ്റന്‍ എന്ന സിനിമയില്‍ സത്യന്റെ റോള്‍ അഭിനയിക്കുന്നത് ജയസൂര്യ ആണ്.

സിനിമയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നത്. ചോദ്യം കേട്ട ഉടന്‍ ജയസൂര്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈ കൂപ്പി. ദയവായി എന്നെ ഒഴിവാക്കു എന്ന അഭ്യര്‍ത്ഥനയും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here