
മെല്‍ബണ്‍: പാര്‍ലമെന്റിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടിയതിലൂടെലോക ശ്രദ്ധനേടിയ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ രാജിവച്ചു. സെനറ്റര്‍ ലാറിസ വാട്ടേഴ്‌സാണ് രാജി വച്ചത്. ഇരട്ട പൗരത്വത്തിന്റെ പേരിലാണ് രാജി. ഗ്രീന്‍സ് പാര്‍ട്ടി അംഗമായ ലാറിസ കാനഡയിലാണ് ജനിച്ചത്. കനേഡിയന്‍ പൗരത്വവും ഇവര്‍ക്കുണ്ട്.
ഓസ്‌ട്രേലിയന്‍ ഭരണഘടന അനുസരിച്ച് സെനറ്ററാകുന്നയാള്‍ക്ക് ഒന്നിലധികം പൗരത്വം പാടില്ല. നേരത്തെ ഗ്രീന്‍സ് പാര്‍ട്ടിയുടെ മറ്റൊരു സെനറ്ററായ സ്‌കോട്ട് ലുദ് ലാം ഇരട്ട പൗരത്വത്തിന്റെ പേരില്‍ രാജി വച്ചിരുന്നു. ലുദ് ലാമിന്റെ രാജിക്ക് ശേഷമാണ തനിക്ക് ഇരട്ട പൗരത്വം ഉള്ളതായി മനസ്സിലാക്കിയതെന്ന് ലാറിസ പറയുന്നു.
തനിക്ക് 11 മാസം പ്രായമുള്ളപ്പോള്‍ ഓസ്‌ട്രേലിയന്‍ മാതാപിതാക്കള്‍ക്കൊപ്പം കാനഡയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയതാണെന്ന് ലാറിസ പറയുന്നു.ജനനത്തിലൂടെ പൗരത്വം ലഭിക്കുമെന്ന കാനഡയിലെ നിയമം തനിക്ക് ഇതുവരെ അറിയില്ലായിരുന്നു.ഇരട്ട പൗരത്വമുള്ള വിവരം ഞെട്ടലോടെയാണ് അറിഞ്ഞത് .ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുകയാണെന്ന് ലാറിസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടിയ സംഭവത്തിലൂടെ യാണ് ലാറിസ ശ്രദ്ധേയയാത്. 10 ആഴ്ച മാത്രം പ്രായമുള്ള മകള്‍ ആലിയ ജോയിയുമായി പാര്‍ലമെന്റിലെത്തിയ ലാറിസ കുഞ്ഞിന് വിശന്നപ്പോള്‍ സമ്മേളനം നടക്കുന്നതിനിടെത്തന്നെ മുലയൂട്ടിയതിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here