കോഴിക്കോട് കര്‍ഷക സമരം തുടരുന്നു; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം

കോഴിക്കോട് : പുതുപ്പാടിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. പുതുപ്പാടി വില്ലേജ് ഓഫീസിനുമുന്‍പില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 1500ഓളം കര്‍ഷക കുടുംബങ്ങള്‍ സമരം നടത്തി വരികയാണ്.

നികുതി സ്വീകരിക്കുക, പട്ടയമില്ലാത്തവര്‍ പട്ടയം നല്‍കുക, ഭൂമിയില്‍ ക്രയവിക്രയം ചെയ്യാന്‍ അനുവദിക്കുക തുടങ്ങീ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇവരുടെ ഭൂമിയില്‍ മിച്ചഭൂമിയുണ്ടെന്ന കാരണം പറഞ്ഞാണ് ഇത്തരം ആവശ്യങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നിഷേധിക്കുന്നത്. എന്നാല്‍ പഠന റിപ്പോര്‍ട്ടില്‍ മിച്ചഭൂമിയുണ്ടെന്ന് കണ്ടെത്തിയാലും അവ കര്‍ഷകര്‍ക്ക് പതിച്ച് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി സമര സമിതി പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.

എന്നാല്‍ ഉറപ്പ് പൂര്‍ണ്ണമായും നടപ്പില്‍ വരുന്നവരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.നിലവില്‍ 900 കുടുംബങ്ങള്‍ക്കാണ് മിച്ചഭൂമി കയ്യേറിയെന്ന് കാണിച്ച് പട്ടയം നിഷേധിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News