മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ഷോക്കേല്‍പ്പിച്ചു; വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലെ ശിവകുമാറിനെ ഒരു സംഘം ആള്‍ക്കാര്‍ ക്രൂരമായി ഷോക്കേല്‍പ്പിച്ചത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു.മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നു.

സംഭവത്തില്‍ നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വൈദ്യുതി ഷോക്കേല്‍പ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് പൊലിസ് ഇടപെട്ടത്. ഒന്‍പതു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.. പ്രതികളുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here