കുട്ടികളെ താലോലിച്ചോളൂ; പക്ഷേ കുലുക്കി കൊല്ലല്ലേ

മുകളിലേക്ക് ഉയര്‍ത്തി എറിഞ്ഞോ അല്ലാതെയോ, സ്‌നേഹപൂര്‍വമായിട്ടോ ദേഷ്യത്തോടെയോ ,കരച്ചില്‍ നിര്‍ത്തിപ്പിക്കാന്‍ വേണ്ടിയോ ചിരിപ്പിക്കാന്‍ വേണ്ടിയോ ഒക്കെയായി കുട്ടികളെ എടുത്തു കുലുക്കുന്ന ഒരു പതിവ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് .വര്‍ഷത്തില്‍ ലക്ഷത്തില്‍ പരം കുട്ടികളുടെ മരണത്തിനു കാരണമായ ഈ സ്‌നേഹപ്രകടനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നമ്മുടെ സമൂഹം ഇനിയും ബോധവാന്മാരല്ല .അറിഞ്ഞിരുന്നു വെങ്കില്‍ എന്നോ ഈ സ്‌നേഹപ്രകടനം അപ്രത്യക്ഷമായേനെ .
ഷൈക്കണ്‍ ബേബി സിന്‍ഡ്രോം (shaken baby syndrome) എന്നാണ് കുട്ടികളെ പിടിച്ചു കുലുക്കുന്നതുമൂലമുണ്ടാവുന്ന സംഭവവികാസങ്ങളെ മൊത്തത്തില്‍ വിശേഷിപ്പിക്കുന്നത് .മൂന്ന് കാര്യങ്ങളാണ് ശരീരത്തില്‍ ഇതുമൂലം പ്രദാനമായും സംഭവിക്കുന്നത് .
1 തലച്ചോറിലെ ആന്തരിക കവജത്തിനുള്ളില്‍ രക്തമുഴയുണ്ടാവുക ,(രക്തം കട്ടപിടിച്ച് )(subdural haematoma )

2 കണ്ണിലെ രക്തക്കുഴല്‍ പൊട്ടി അതില്‍നിന്നും രക്തസ്രാവമുണ്ടാവുക .
(retinal hemorrage)
3 തലച്ചോറിനുള്ളില്‍ നീരുകെട്ടുക (സെറിബ്രല്‍ എടെമ )
പുറത്ത് ബാഹ്യ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നതിനാല്‍ കുട്ടികളുടെ പെട്ടെന്നുള്ള പല മരണങ്ങള്‍ക്കും കാരണം ഈ പിടിച്ചുകുലുക്കല്‍ ആയിരുന്നു വന്നത് അറിയാന്‍ കഴിയാതെ പോവുന്നു .കുലുക്കുന്ന അതേ നിമിഷം മരണം സംഭവിക്കില്ല എന്നതിനാല്‍ ഈ പിടിച്ചു കുലുക്കലിന്റെ ഭീകര മുഖം കാണാതെ പോവുന്നു .
കുട്ടികള്‍ ദിനേന 2 മുതല്‍ 3 മണിക്കൂര്‍ വരെ കരയുമെന്നതു ഒരു വസ്തുതയാണ് .പിടിച്ചുകുലുക്കി ചിരിപ്പിച്ച് അത് നിര്‍ത്തേണ്ടതില്ല .
പിടിച്ചുകുലുക്കല്‍ മൂലം തലച്ചോറിനേല്‍ക്കുന്ന ക്ഷതം പിന്നീട് അപസ്മാരത്തിനും മറ്റു തലച്ചോറിന്റെ വയ്കല്യങ്ങള്‍ക്കും കാരണമാവുന്നു .35 ശതമാനത്തോളം ഷൈക്കണ്‍ ബേബി സിന്‍ഡ്രോം മാസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടികളുടെ മരണത്തിലേക്ക് നയിക്കുന്നു .മെഡിക്കല്‍ കോളേജുകളിലെ ന്യൂറോളജി വിഭാഗം ഡോക്ടര്‍മാരും ശിശുരോഗ വിദഗ്ധരും ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. അതിനാല്‍ അവര്‍ ഈ മുന്നറിയിപ്പും നല്‍കുന്നു.
ഈ പിടിച്ചുകുലുക്കല്‍ അഥവാ സ്‌നേഹപ്രകടനം തടയാന്‍വേണ്ടി സമൂഹത്തിലും കുടുംബത്തിലും വിദ്യാലയങ്ങളിലും ബോധവല്ക്കരണം നടത്തിയേ പറ്റൂവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News