പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിന്‌ അവസരം

ഇടുക്കി: പട്ടികജാതി വികസന വകുപ്പ്‌ എന്‍.റ്റി.റ്റി.എഫുമായി ചേര്‍ന്ന്‌ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്‌ ത്രിവര്‍ഷ എഞ്ചിനീയറിംഗ്‌ ഡിപ്ലോമ പഠനത്തിന്‌ അവസരം ഒരുക്കുന്നു. ടൂള്‍ ആന്റ്‌ ഡൈ മേക്കിംഗ്‌ ,മെക്കാട്രോണിക്‌സ്‌, ഇലക്‌ട്രോണിക്‌സ്‌, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌ എന്നീ കോഴ്‌സുകളിലേക്കാണ്‌ പ്രവേശനം നല്‍കുന്നത്‌. എന്‍.റ്റി.റ്റി.എഫിന്റെ ബംഗലൂരു, തലശ്ശേരി, മലപ്പുറം എന്നീ സെന്ററുകളിലാണ്‌ പഠനം.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 21 വയസ്സില്‍ താഴെ പ്രായമുള്ള എസ്‌.എസ്‌.എല്‍.സിയോ പ്ലസ്‌ ടുവോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്‌ പ്രവേശനത്തിന്‌ അപേക്ഷിക്കാം. എന്‍.റ്റി.റ്റി.എഫ്‌ നടത്തുന്ന പ്രവേശന പരീക്ഷയില്‍ അര്‍ഹത നേടുന്നവര്‍ക്കാണ്‌ പ്രവേശനം. പ്രവേശനം ലഭിക്കുന്നവരുടെ ഫീസ്‌, താമസം, ഭക്ഷണം, യൂണിഫോം ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും പട്ടികജാതി വികസന വകുപ്പ്‌ വഹിക്കും.

പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ തൊഴില്‍ ലഭിക്കുന്നതിന്‌ എന്‍.റ്റി.റ്റി.എഫ്‌ സഹായം ലഭിക്കും. താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്‌ മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ജൂലൈ 26ന്‌ മുമ്പായി നല്‍കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും മൂലമറ്റത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നോ ബ്ലോക്ക്‌/ മുന്‍സിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ www.nttftrg.com എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. ഫോണ്‍ 04862- 252003, 9447041456.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News