പ്രമുഖ നടിയ്ക്ക് തിയേറ്ററിനുളളില്‍ പീഡനം; വ്യവസായി അറസ്റ്റില്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെപ്പറ്റി അനുദിനം വാര്‍ത്തകള്‍ ഉയരുമ്പൊ!ഴാണ് സമാനമായ സംഭവം മുംബൈയില്‍ അരങ്ങേറിയത്. മിറ റോഡിലെ സിനിമ തീയേറ്ററില്‍ നടിയെ അപമാനിക്കാന്‍ ശ്രമം നടക്കുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് 43 കാരനായ മുംബൈ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുനില്‍ ജാനിയെന്ന ആളാണ് പിടിയിലായത്.

മറാത്തി സിനിമയിലെ പ്രമുഖ നടിയ്ക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. പീഡന ശ്രമത്തിന് ഇരയായ നടിയുടെ ഭര്‍ത്താവും നടനാണ്. ഹിന്ദി, മറാത്തി സിനിമകളിലെ അറിയപ്പെടുന്ന ഹാസ്യ നടനാണ് ഇദ്ദേഹം. അതിക്രമം നടക്കുമ്പോള്‍ നടിയ്‌ക്കൊപ്പം മകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച വൈകീട്ടാണ് നടിയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ നടിയുടെ വയറില്‍ കയറി പിടിക്കുകയായിരുന്നു. നടിയുടെ പരാതിയെ തുടര്‍ന്നാണ് വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News