
തിരുവനന്തപുരം: സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ പേരില്‍ മാനേജ്‌മെന്റ് പ്രതികാര നടപടിയെടുക്കുന്നുവെന്നാരോപിച്ചാണ് സമരം. ഗര്‍ഭിണികളോട് പിരിഞ്ഞ് പോകാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ കൊണ്ട് ജോലിചെയ്യിപ്പിക്കുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞാഴ്ചയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്ന UNAയുടെ യൂണിറ്റ് തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ ആരംഭിച്ചത്. അതോടെ മാനേജ്‌മെന്റ് പ്രതികാരനടപടികളാരംഭിച്ചെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതായും സമരക്കാര്‍ ആരോപിച്ചു. ഗര്‍ഭിണികളായ നഴ്‌സുമാരോട് ജോലി രാജിവെച്ചു പോകാന്‍ ആവശ്യപ്പെട്ടതായും നഴ്‌സുമാര്‍ പറഞ്ഞു.
നഴ്‌സുമാര്‍ പ്രതിഷേധമാരംഭിച്ചിട്ടും മാനേജ്‌മെന്റ് യാതൊരു ചര്‍ച്ചയ്ക്കും ഇതുവരെയും മുന്നോട്ട് വന്നിട്ടില്ല. രോഗിക്ക് മരുന്ന് നല്‍കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചെതെന്നാണ് മാനേജ്‌മെന്റ് വിശദീകരണം. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെയും സമരം തുടരാനാണ് നഴ്‌സുമാരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here