ദിലീപ് ഓണ്‍ലൈന് യുഎഇയില്‍ വിലക്ക്

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ വെബ്‌സൈറ്റായ ദിലീപ് ഓണ്‍ലൈന് യുഎഇയില്‍ വിലക്ക്. യുഎഇയുടെ ഇന്റര്‍നെറ്റ് ആക്‌സസ് മാനേജ്‌മെന്റ് പോളിസി പ്രകാരമാണ് വിലക്ക്. നിരോധിത ഉള്ളടക്കം വെബ്‌സൈറ്റിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വിലക്കിനെ തുടര്‍ന്ന് യുഎഇയിലുള്ള ദിലീപ് ആരാധകര്‍ക്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ അറിയാന്‍ സാധിക്കില്ല. ദിലീപിന്റെ അറസ്റ്റ് വാര്‍ത്തകളും മറ്റും യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വന്‍ ക്രിമിനല്‍ എന്ന രീതിയിലാണ് യുഎഇ മാധ്യമങ്ങള്‍ ദിലീപിനെ അവതരിപ്പിച്ചത്.

ദിലീപ് ഓണ്‍ലൈനിലേക്ക് സന്ദര്‍ശകര്‍ പ്രവഹിച്ചതിന് പിന്നാലെ സെറ്റ് ഹാക്ക് ചെയ്യപ്പെട്ടു. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രങ്ങളും ഹോം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് ആക്‌സസ് മാനേജ്‌മെന്റ് വെബ്‌സൈറ്റ് പരിശോധിച്ച് വിലക്ക് ഏര്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News