എന്‍റെ കരളേ, നിന്നെ സംരക്ഷിക്കാന്‍ ഇതാ പുതിയ പാനീയം

മദ്യമുള്‍പ്പെടെ പലതരം പാനീയങ്ങള്‍ കൊണ്ട് വിഷമിക്കുന്ന കരളിനെ വിഷവിമുക്തമാക്കാന്‍ ഇതാ പുതിയ ഒരു പാനീയം. പാനീയം നമുക്ക് തന്നെ ഉണ്ടാക്കാം. ഈ പാനീയം തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ഇത്രയുമാണ്-  നാരങ്ങ, ഇടത്തരം വെള്ളരിക്ക ചെറുതായി മുറിച്ചത് , ഒരു പിടി അയമോദകം പിന്നെ 200 ML വെള്ളം.
 
ഇടത്തരം വെള്ളരിക്ക ചെറുതായി അരിഞ്ഞതും അയമോതകവും നാരങ്ങ പിഴിഞ്ഞതും ഒരുമിച്ച് നല്ലപോലെ മിക്സ്‌ ചെയ്ത ശേഷം അതിലേക്കു 200ML വെള്ളം ചേര്‍ക്കുക. കുറച്ചു സമയം വച്ചതിനു ശേഷം ഈ പാനിയം കുടിക്കുക. കുടിക്കുന്നതിനു മുമ്പ് നല്ലപോലെ കുലുക്കി മിക്സ്‌ ചെയുക. ഒരു മാസത്തേക്ക് എല്ലാ ദിവസവും ഈ പാനീയം കുടിക്കുക ഒരു മാസത്തിനു ശേഷം രണ്ട് ആഴ്ച ഇടവേള എടുത്ത ശേഷം വീണ്ടും അടുത്ത മാസം കുടിക്കുക. പതിവായി ഇത് ഉപയോഗിക്കുന്നത് നമ്മുടെ ആന്തരികമായ അവയവങ്ങളെ ശുചീകരിക്കുകയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സുഖമം ആക്കുകയും ചെയും.
 
 ഈ പാനീയം കുടിക്കുന്നത് ഹൃദയത്തെ ശുദ്ധമാക്കുകയും ചുമ ,പനി, ജലദോഷം എന്നിവക്കെതിരെ പോരാടുകയും ചെയുന്നു. ഒപ്പം ശരീരത്തെ വിഷ വിമുക്തം ആക്കുന്നു .നമ്മുടെ സ്കിന്നിലെ സുഷിരങ്ങള്‍ ശരീരത്തിലെ വിഷാംശം പുറം തള്ളുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ പാനീയം കുടിക്കുമ്പോള്‍ നമ്മുടെ സ്കിന്നിലെ സുഷിരങ്ങള്‍ തുറക്കപ്പെടുന്നു .രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും രക്ത ശുചിയാകുകയും ചെയുന്നു .ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും പോഷകങ്ങളെ നല്ലപോലെ ആകീരണം ചെയാന്‍ സഹായിക്കുകയും ചെയുന്നു.
 
നാം ബാഹ്യ സൌന്ദര്യം സംരക്ഷിക്കാനായി കൊടുക്കുന്നതിന്റെ പകുതി ശ്രദ്ധ പോലും  നമ്മുടെ ആന്തരികമായ അവയവങ്ങളെ സം രക്ഷിക്കുന്നതിന്. നമ്മുടെ ജീവിത ശൈലി കൊണ്ടുള്ള വിഷാംശങ്ങളെല്ലാം ഏറ്റവും അധികം ബാധിക്കുന്നത് കരളിനെയാണ്. അതുകൊണ്ട് തന്നെ മറക്കേണ്ട- ഒരു വെള്ളരിക്ക, ചെറുനാരങ്ങ, ഒരു പിടി അയമോദകം, 200 മില്ലി വെള്ളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here