സംസ്ഥാന സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ അന്യസംസ്ഥാനങ്ങളും

ആലപ്പുഴ : സംസ്ഥാനത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ അന്യസംസ്ഥാന സംഘം കേരളത്തിലേക്ക് എത്തുമെന്ന് ദക്ഷിണമേഖല ഐ ജി പി വിജയന്‍ ഐ പി എസ് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ അഭിമാന ബോധവും രാജ്യസ്‌നേഹവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഇപ്പോള്‍ രാജ്യത്താകമാനം പ്രചരിച്ച കഴിഞ്ഞു.

കേരളത്തില്‍ വന്‍വിജയമായ പദ്ധതിയെ കുറിച്ച് പഠിക്കാനാണ് സംഘം എത്തുന്നത്. എസ് പി സി എന്നാല്‍ ഗ്രേസ് മാര്‍ക്ക് വാങ്ങാനുളള ഉപാധിയല്ല. മറിച്ച് ഭാവിതലമുറയെ ശാരീരിക ക്ഷമതയുളള സമ്പൂര്‍ണ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാലണ്. എസ് പി സി പ്രചാരണമല്ല. പ്രതീകമാകണം. ലഹരി ഉപഭോഗം കേരളത്തില്‍ വന്‍ പ്രിയമാണ്. ഇതില്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ എസ് പി സിയുടെ സാനിധ്യം ഇത് വലിയൊരു അളവില്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കൗമാരക്കാരെ കാണാതാകുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. രക്ഷിതാക്കളും കുട്ടികളും തമ്മിലുളള അകല്‍ച്ചയാണ് ഇത് വ്യക്തമാക്കുന്നത്. ആലപ്പുഴയില്‍ എസ് പി സിക്കാര്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പോലീസ് മേധാവി വി എം മുഹമ്മദ് റഫീക്ക് അധ്യക്ഷനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News