മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് യുവാക്കളോട് പറയാനുള്ളത് ഇത്രമാത്രം. ആരോഗ്യമുള്ളവരായിരിക്കാന്‍ ഏതെങ്കിലും കായികപ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കുക എന്ന്. ആരോഗ്യമില്ലാത്ത യുവാക്കളാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സച്ചിന്‍ വ്യക്തമാക്കി.
2020 ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമായി ഇന്ത്യ മാറും. അതോടൊപ്പം അമിത വണ്ണമുള്ള യുവാക്കളുടെ തലസ്ഥാനമായും ഇന്ത്യ മാറുമെന്നും സച്ചിന്‍ മുന്നറിയിപ്പ് നല്‍കുന്നു.ഈ ദുരന്തമൊഴിവാക്കാന്‍ കായികപ്രവൃത്തികളില്‍ ഏര്‍പ്പെടുക മാത്രമാണ് പോംവഴി. മുംബൈയില്‍ ഒരു പൊതുപരിപാടിയിലായിരുന്നു ക്രിക്കറ്റ് ദൈവത്തിന്റെ ഉപദേശം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here