ദിലീപിന്റെ ഭൂമി ഇടപാടുകളും കുരുക്കില്‍; കുമരകത്തെ ഭൂമി ഇടപാട് അന്വേഷിക്കും

കോട്ടയം: ദിലീപിന്റെ കുമരകത്തെ ഭൂമി ഇടപാട് സര്‍ക്കാര്‍ അന്വേഷിക്കുന്നു. കുമരകത്ത് പുറമ്പോക്ക് ഭൂമിയടക്കം വാങ്ങി മറിച്ചുവിറ്റെന്ന് ആരോപണമാണ് റവന്യൂവകുപ്പ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് റവന്യൂമന്ത്രി കോട്ടയം ജില്ലാകളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ 190 സര്‍വേ നമ്പരില്‍ പുറമ്പോക്ക് അടക്കമുള്ള ഭൂമി ഹൗസ്‌ബോട്ട് ബിസിനസ് ലക്ഷ്യമിട്ട് 2007ലാണ് ദിലീപ് വാങ്ങുന്നത്. കായല്‍ തീരം ഉള്‍പ്പെടുന്ന കയ്യേറ്റ ഭൂമിയാണിതെന്ന് അറിഞ്ഞിട്ടും സഹോദരന്‍ അനൂപായിരുന്നു ഭൂമി വാങ്ങാന്‍ നേരിട്ടെത്തിയത്.

നാട്ടുകരുടെ പരാതിയെ തുടര്‍ന്ന് റീസര്‍വ്വെ അടക്കം ഉണ്ടാവുമെന്നറിഞ്ഞപ്പോഴാണ് ദിലീപ് സെന്റിന് 70000 രൂപ നിരക്കില്‍ വാങ്ങിയ രണ്ടര ഏക്കര്‍ ഭൂമി സെന്റിന് 4 ലക്ഷത്തിഎണ്‍പതിനായിരം രൂപ നിരക്കില്‍ മറിച്ച് വിറ്റത്. പള്ളിച്ചിറ ഭാഗത്തും ദിലീപ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും കുമരകം സ്വദേശി ഷൈന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News