ഇത് ഉള്ളവരുടെയും ഇല്ലാത്തവരുടെയും കടംകഥ

സെന്തില്‍ ചിത്രം കടംകഥ ജൂലൈ 21ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. വമ്പന്‍ താരനിരയുടെ പിന്‍ബലമില്ലെങ്കില്‍കൂടി ഗൗരവമായ പ്രമേയവുമായാണ് ചിത്രം എത്തുന്നത്. ഇത് ഉള്ളവരുടെയും ഇല്ലാത്തവരുടെയും കഥയാണ്. കടം ഉള്ളവരുടെയും കാശില്ലാത്തവരുയെും കഥ. മലയാളി ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള കടം തന്നെയാണ് ചിത്രത്തില്‍ ചര്‍ച്ചയാകുന്നത്.

വിനയ് ഫോര്‍ട്ട് ജോജു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നതും അവരുടെ കടങ്ങളും അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുമാണ് ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രവാസ ജീവിതം അവസാനിപ്പിച്ചു വന്ന കഥാപാത്രമായാണ് രണ്‍ജിപണിക്കര്‍ ചിത്രത്തില്‍ എത്തുന്നത്. കടക്കെണിയില്‍ നിന്നും രക്ഷപ്പെടുവാന്‍ അദ്ദേഹം വച്ചുനീട്ടുന്ന ഓഫര്‍ നായകന്മാരെ ചെന്നെത്തിക്കുന്ന കടുത്ത തീരുമാനങ്ങള്‍ കേരളത്തിലെ ഏതൊരു ചെറുപ്പക്കാരനും സംഭവിക്കാവുന്നതാണ് എന്നത് വളരെ യുക്തിഭദ്രമായി അവതരിപ്പിച്ചിരിക്കുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം ഇറങ്ങുന്ന മറ്റൊരു റിയലിസ്റ്റിക് ചിത്രമായിത്തന്നെ കടംകഥയെ വിശേഷിപ്പിക്കാം.
വന്‍ താരനിരയുടെ പിന്‍ബലമില്ലാതെ കഥയുടേയും സംവിധാനത്തിന്റേയും മികവിലാണ് കടം കഥ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News