സ്വകാര്യത മൗലികാവകാശമോ; ആധാര്‍ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ദില്ലി:ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒന്‍പതംഗ ഭരണഘടനാ ബഞ്ച് ഇന്ന് പരിഗണിക്കും. സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണോയെന്ന കാര്യമാണ് ഒന്‍പതംഗ ബഞ്ച് പരിശോധിക്കുന്നത്.

വ്യക്തികളുടെ സ്വകര്യതയുമായി ബന്ധപ്പെട്ട് എട്ടംഗ ബെഞ്ച് 1950ലും 1962ലും വിധി പുറപ്പെടുവിച്ചതിനാല്‍ ഇക്കാര്യം മാത്രം അതിലും ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനക്ക് വിടാന്‍ നിലവില്‍ വാദം കേള്‍ക്കുന്ന അഞ്ചംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.  അതോടൊപ്പം  വിവിധ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ ആധാര്‍ നിയമത്തെയും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിട്ടുണ്ട്.

ഇക്കാര്യമെല്ലാം അഞ്ചംഗ ഭരണഘടനാ ബെഞ്ച് തന്നെയായിരിക്കും പരിഗണിക്കുക. കോടതി ആദ്യം ഹര്‍ജിക്കാരുടെയും പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെയും വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News