ഡല്‍ഹിയില്‍ പ്രക്ഷാഭം ശക്തമാക്കി തമിഴ്നാട്ടിലെ കര്‍ഷകര്‍; രണ്ടാം ഘട്ട സമരത്തിന് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതി പിന്തുണ

ഡല്‍ഹി: ഡല്‍ഹിയില്‍ പ്രക്ഷാഭം ശക്തമാക്കി തമിഴ്നാട്ടിലെ കര്‍ഷകര്‍. ജന്ദര്‍ മന്ദിറില്‍ ആരംഭിച്ച രണ്ടാം ഘട്ട സമരം മൂന്നു ദിവസം പിന്നിട്ടു.തമിഴ്നാട് കര്‍ഷകരുടെ സമരത്തിന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി പിന്തുണ പ്രഖ്യാപിച്ചു.

തമിഴ്നാട്ടില്‍ നിന്നുള്ള നൂറോളം കര്‍ഷകരാണ് ദില്ലിയില്‍ വ്യത്യസ്ത സമര മുറകളിലൂടെ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നത്. നേരത്തെ ദില്ലിയില്‍ 41 ദിവസം സമരത്തിനു ശേഷം തമിഴ് നാട് മുഖ്യമന്ത്രി ഇടപ്പാടി പളനി സ്വാമിയും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ സമരം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ആ ഉറപ്പുകള്‍ പാലിക്കാതെ വന്നപ്പോഴാണ് സമരം പുനരാരംഭിച്ചത്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പ് വരുത്തുക,കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക,ഇന്‍ഷൂറന്‍സ്,പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. സമരത്തോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുഖം തിരിച്ച് നില്‍ക്കുകയാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും സമര നേതാവ് അയ്യാക്കണ്ണ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചങ്ങലയില്‍ സ്വയം ബന്ധനസ്ഥരായി സമരക്കാര്‍ ജന്ദര്‍ മന്ദിറില്‍ മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News