പാവാടയുമായി ക്ലൈസ്റ്റേഴ്‌സ്; ട്രൗസറിട്ട് ആരാധകന്‍

ലോകത്ത് പാരമ്പര്യ ശൈലി ഏറ്റവും മുറുക്കെ പിടിക്കുന്ന കളിക്കളങ്ങളിലൊന്നാണ് വിംബിള്‍ഡണ്‍ കോര്‍ട്ട്. കാണികളുടെ ഇരിപ്പ് മുതല്‍ കളിക്കാരുടെ വസ്ത്രത്തില്‍ വരെ വിംബിള്‍ഡണ്‍ ബ്രിട്ടീഷുകാരന്റെ പാരമ്പര്യത്തിന്റെ അഹങ്കാരമാണ്. അതിരുവിട്ട ഒരു കളിക്കും അനുമതിയില്ല വിംബിള്‍ഡണില്‍.

അത് കളിയുടെ കാര്യമായാലും ശരി, കൈയടിയുടെ കാര്യമായാലും ശരി. വസ്ത്രധാരണത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. വെളുത്ത ജഴ്‌സിയിടാതെ വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ ഇറങ്ങാന്‍ കളിക്കാരെ അനുവദിക്കില്ല.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള നിയമങ്ങള്‍ ഇപ്പോഴും പരിപാവനമായി കാത്തുപോരുന്ന ഇതേ സെന്റര്‍ കോര്‍ട്ടില്‍ പഴയ ലോക ഒന്നാം നമ്പറുകാരി കിം ക്ലൈസ്റ്റേഴ്‌സ് വെള്ളിയാഴ്ച വാര്‍ത്തായത് ഒരു ആരാധകനെ കുട്ടിയുടുപ്പ് ധരിപ്പിച്ചതിന്റെ പേരിലാണ.

ആരാധകര്‍ക്കു വേണ്ടി സംഘടിപ്പിച്ച പ്രദര്‍ശന ഡബിള്‍സ് മത്സരത്തിലായിരുന്നു ക്ലൈസ്റ്റേഴ്‌സിന്റെ പാവാടയുടുപ്പിക്കല്‍. പ്രദര്‍ശന മല്‍സരത്തിനിടെ തന്റെ സെര്‍വ് ബ്രെയ്ക്ക് ചെയ്യാന്‍ താല്‍പര്യം കാണിച്ച ആരാധകനെയാണ് ക്ലൈസ്റ്റേഴ്‌സ് വെള്ള പാവാട ഉടുപ്പിച്ചത്. നീല ട്രൗസറും പച്ച ടീഷര്‍ട്ടും ധരിച്ചാണ് അദ്ദേഹം ഗ്രൗണ്ടിലേക്കു വന്നത്.

ഇത് ശ്രദ്ധയില്‍പ്പെട്ട കിം ഉടന്‍ തന്നെ തന്റെ ബാഗില്‍ നിന്ന് വെള്ള നിറത്തിലുള്ള ഒരു കുട്ടിപ്പാവാട എടുത്തുകൊണ്ട് വന്ന് കോര്‍ട്ടില്‍ വച്ചു തന്നെ ആരാധകനെ ധരിപ്പിച്ചു. ആരാധകന്‍ തടിച്ച ശരീരത്തിലേയ്ക്ക് താന്‍ നല്‍കിയ കുട്ടിപ്പാവാട വലിച്ചുകയറ്റുന്നത് കണ്ട് നിയന്ത്രണം വിട്ട് ചിരിച്ചുവീഴുകയായിരുന്നു കിം. മസിലു പിടിച്ചിരുന്ന് കളി കാണുന്ന പതിവുള്ള സെന്റര്‍ കോര്‍ട്ടിലെ കാണികള്‍ക്ക് ഇതൊരു വലിയ വിരുന്നായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News