കാലാവസ്ഥ പ്രതികൂലമാകുന്നു; വയനാട്ടില്‍ ഡാമില്‍ കാണാതായവര്‍ക്കു വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും

വയനാട് ബാണാസുരസാഗര്‍ഡാമില്‍ കാണാതായ നാലുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. നാവികസേനയുടെ മുങ്ങല്‍ വിദഗ്ദരുംസ്ഥലെത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ എഴംഗസംഘം കുട്ടവഞ്ചി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേര്‍ രക്ഷപെട്ടിരുന്നു.

പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ കാര്യമായി ബാധിച്ച ഇന്നലെയും കാണാതായവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.തുഷാരഗിരി ചെമ്പുകടവ് സ്വദേശികളായ സച്ചിന്‍,മെല്‍വിന്‍,ബിനു ജോണ്‍ ,പടിഞ്ഞാറത്തറ സ്വദേശിയായ വിത്സന്‍ എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കാര്യമായ പുരോഗതിയില്ലാതെ തുടരുകയാണ്.

ഇന്നലെ ഫയര്‍്‌ഫോഴ്‌സും വനംവകുപ്പും നാട്ടുകാരും പിന്നീടെത്തിയ നാവികവികസേന മുങ്ങല്‍ വിദഗ്ദരും നടത്തിയ തിരച്ചിലും ഫലംകാണാതെ നിര്‍ത്തി വെച്ചിരുന്നു. പ്രതികൂല കാലാവസ്ഥയാണ് പ്രധാനമായും തിരച്ചിലിന് തടസ്സമാകുന്നത്. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചിരുന്നു .അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം
ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാവികസേനയുടെ പ്രത്യേക വിഭാഗം കൂടിഎത്തിയതോടെ ഇന്നെങ്കിലും കാണാതായവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് കൂടുതല്‍ സംവിധാനങ്ങളോടെയാണ് കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News