
കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ആദ്യമാസം പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് ലഭിച്ചത് 4,62,27,594 രൂപ യാണ് ആദ്യ 30 ദിവസം കൊണ്ട് കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്. യാത്രക്കൂലി ഇനത്തിലാണ് ഇത്രയും തുക മെട്രോ നേടിയത്.
ഒരു മാസത്തെ കണക്കനുസരിച്ച് ശരാശരി 47,646 പേരാണ് മെട്രോയില്‍ ഒരു ദിവസം സഞ്ചരിക്കുന്നത്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുതിപ്പ് രേഖപ്പെടുത്തി. ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം 98,000 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്.
മെട്രോയെ രണ്ടും കൈയും നീട്ടി യാത്രക്കാരോട് നന്ദി പറയുന്നതായും മെട്രോയും സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കുന്നതില്‍ യാത്രക്കാര്‍ കാണിച്ച ശ്രദ്ധയേയും സൂഷ്മതയേയും അഭിനന്ദിക്കുന്നതായും മെട്രോ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആദ്യ ദിവസങ്ങളിലെ കൗതുകത്തിന് ശേഷവും മികച്ച വരുമാനം ലഭിച്ചത് വലിയ പ്രതീക്ഷയാണ് കെ എം ആര്‍ എല്ലിന് നല്‍കുന്നത്. വരും ദിവസങ്ങളിലും നല്ല വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മെട്രോ അധികൃതര്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here