മലയാള സിനിമയിലെ കഴിഞ്ഞ അഞ്ച് വര്‍ഷം നിര്‍മിച്ച മുഴുവന്‍ സിനിമകളുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു

കൊച്ചി: കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി കോടികള്‍ മലയാള സിനിമാലോകത്തേയ്ക്ക് വിദേശത്തുനിന്നും എത്തിയെന്ന വിവരത്തെ ത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മുഴുവന്‍ മലയാള സിനിമകളുടെയും സാമ്പത്തിക കണക്കെടുപ്പു നടത്താന്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ തീരുമാനം.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്ന ചില അന്വേഷണങ്ങളെ തുടര്‍ന്നാണ് മലയാള സിനിമയിലെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ തീരുമാനിച്ചത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. സിനിമാ കമ്പനിയായ ‘ഡി സിനിമാസ്’ ആഡംബര തിയറ്റര്‍ സമുച്ചയത്തില്‍ ചില ബിനാമി ഇടപാടുകള്‍ ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍.നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ഹവാല കാരിയറാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News