കൊച്ചി: ഡി സിനിമാസ് നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് കളക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ഇതു പരിശോധിക്കാന്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത്. ഈ മാസം ഇരുപത്തിയേഴിന് ഭൂമി അളക്കുമെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് ദീലീപ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് നോട്ടീസ് നല്‍കി.
ദിലീപിന് പുറമെ ഡി സിനിമാസിനോട് ചേര്‍ന്നു ഭൂമിയുള്ള മറ്റ് ആറ് പേര്‍ക്കുമാണ് നോട്ടീസ് നല്‍കിയത്. കയ്യേറ്റം സ്ഥിരീകരിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ കയ്യേറ്റ സംബന്ധിച്ച രേഖകള്‍ പരിശോധിക്കുക എന്നത് സങ്കീര്‍ണമാണെന്ന് വ്യക്തമാക്കിയിരുന്നു. ദേവസ്വം ഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് ജന്‍മാവകാശം ലഭിച്ചതും കരമടച്ചതും ഉള്‍പ്പെടെ ദൂരുഹമാണെന്ന് കണ്ടെത്തി.
വെറും പാട്ടഭൂമി വ്യക്തികളുടെ കയ്യിലെത്തിയതും പോക്കുവരവ് ചെയ്തതും സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് കളട്കര്‍ വ്യക്തമാക്കിയിരുന്നു. രേഖകളില്‍ പലതും കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതി നിലനില്‍ക്കുമ്പോഴാണ് കയ്യേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് നല്‍കിയത്. ദീലീപിന് നേരിട്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഡി സിനിമാസിന്റെ ഭൂമി സംബന്ധിത്ത് കൈവശമുള്ള രേഖകളുമായി പ്രതിനിധികളെ ഹാജരാക്കാനാണ് നിര്‍ദ്ദേശം.
Get real time update about this post categories directly on your device, subscribe now.