നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്; പള്‍സര്‍ സുനിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: 2011ല്‍ പ്രശസ്ത നടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

ഇന്നലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കാക്കനാട് ജയിലിലെത്തിയാണ് സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലാണ് സുനിയിപ്പോള്‍.കേസില്‍ മറ്റൊരു പ്രതിയുടെ സുനിയുടെ സഹായിയുമായി ടെമ്പൊഡ്രൈവര്‍ എബിനെ ഇന്നലെ അറസ്റ്റുചെയ്തിട്ടുണ്ട്.

സുനിയുള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 2011ല്‍ നടി ആക്രമിക്കപ്പെട്ട കേസിലുള്‍പ്പെട്ട ഡ്രൈവര്‍, ഹോട്ടലിന്റെ പ്രതിനിധി, സഹായി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനും അന്വേഷണം ഊര്‍ജിതമാക്കി.

തിങ്കളാഴ്ചയാണ് സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. സുനിയുടെ നേതൃത്വത്തില്‍ മറ്റൊരു ക്വട്ടേഷന്‍സംഘമാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണംചെയ്തത്. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News