ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹൈക്കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റിലായ ദിലീപിന്റെ മാനേജരാണ് അപ്പുണ്ണി. നടിയെ ആക്രമിച്ച സംഭവത്തില്‍ തുടക്കത്തില്‍ അപ്പുണ്ണിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചനയില്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്ന് പൊലീസിന് സംശയമുണ്ട്.

പള്‍സര്‍സുനിക്ക് പണം നല്‍കി കേസ് ഒതുക്കാന്‍ അപ്പുണ്ണി ശ്രമിച്ചിരുന്നു. ദിലീപ് അറസ്റ്റിലായതോടെ അപ്പുണ്ണി ഒളിവില്‍ പോവുകയായിരുന്നു.ദിലീപിനൊപ്പം തന്നെ ഇയാളെ ചോദ്യം ചെയ്യാന്‍ കഴിയുമോയെന്നാണ് പൊലീസ് ശ്രമിച്ചുകൊണ്ടിരുന്നത്.അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അപ്പുണ്ണി എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അപ്പുണ്ണി ഒളിവില്‍ പോയതായി സ്ഥിരീകരിച്ചത്.

അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് നമ്പരുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെപങ്ക് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിക്ക നേരിട്ട പങ്കുണ്ടെന്നാണ് അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവുമായി അപ്പുണ്ണി നേരിട്ട ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News