റിലീസിന് മുമ്പ് തന്റെ ചിത്രം ആര്‍ക്കുമുന്നിലും കാണിക്കില്ല; പ്രതിഷേധത്തെ നേരിടും; മധൂര്‍ ഭണ്ഡാര്‍ക്കര്‍

അടിയന്തരാവസ്ഥ പ്രമേയമാക്കിയ മധൂര്‍ ഭണ്ഡാര്‍ക്കറുടെ ‘ഇന്ദു സര്‍ക്കാര്‍’ എന്ന ചിത്രത്തിനെതിരെയാണ് കോണ്‍ഗ്രസുകാരുടെ കലാപനീക്കം. ചിത്രം ഇന്ദുരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും വിമര്‍ശിക്കുന്നുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നടത്താനിരുന്ന അദ്ദേഹത്തിന്റെ പ്രസ് കോണ്‍ഫറന്‍സ് മാറ്റിവെച്ചിരുന്നു.

അദ്ദേഹത്തെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയേയും കോണ്‍ഗ്രസിനേയും അപമാനിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്ത് വന്നിരുന്നു.

‘ഇന്ദു സര്‍ക്കാര്‍’ പൂര്‍ണമായും സ്‌പോണ്‍സേര്‍ഡ് ചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തിയിരുന്നു. ചിത്രത്തിനെതിരെ സഞ്ജയ് ഗാന്ധിയുടെ മകളാണ് എന്നവകാശപ്പെട്ട് ഒരു യുവതിയും രംഗത്ത് വന്നിരുന്നു.

എന്നാല്‍ സിനിമ പ്രദര്‍ശന യോഗ്യമാണോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്ന നിലപാടിലാണ് സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍. ‘റിലീസിന് മുമ്പ് തന്റെ ചിത്രം ആര്‍ക്കുമുന്നിലും കാണിക്കാന്‍ താത്പര്യമില്ല. എനിക്ക് ഈ സിനിമ വിവാദമാക്കാന്‍ താല്‍പര്യമില്ല. ‘ഇന്ദു സര്‍ക്കാര്‍’ സംസാരിക്കുന്നത് രാഷ്ട്രീയമല്ല. സിനിമ റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ഞാനും’ ജൂലൈ 28നാണ് ഇന്ദു സര്‍ക്കാറിന്റെ റിലീസ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here