“അയാള്‍ വരുന്നു;തിരിച്ചറിവിന്റെ കരുത്തുമായി” കലിപ്പ് ലുക്കില്‍ ലാലേട്ടന്‍

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മീശ പിരിച്ച് കലിപ്പ് ലുക്കിലാണ് മോഹന്‍ലാല്‍ പോസ്റ്ററിലുളളത്. അയാള്‍ വരുന്നു; തിരിച്ചറിവിന്റെ കരുത്തുമായി; എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിട്ടുളളത്. ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

കോളജ് അധ്യാപകനായ പ്രൊഫ.മൈക്കിള്‍ ഇടിക്കുള എന്നാണ് ഒരു കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News