വഴിവിട്ട ബന്ധം ചോദ്യം ചെയ്തു; ഭര്‍ത്താവ് വീട്ടമ്മയുടെ മുട്ടുകാല്‍ തല്ലിയൊടിച്ചു

തൃശ്ശൂര്‍: പതിവായി രാത്രിയില്‍ വീട്ടിലെത്താത്ത ഭര്‍ത്താവിനോട് കാരണം തിരക്കിയ വീട്ടമ്മയുടെ മുട്ടുകാല്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. ഭാര്യയുടെ ചോദ്യം ചെയ്യലില്‍ പ്രകോപിതനായ പഴവൂര്‍ പുത്തന്‍ പീടിക സ്വദേശി ഉമ്മറാണ് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിന്റെ ഭാര്യ റൂക്കിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടില്‍ വരാത്തതിനെ ചൊല്ലി വീട്ടില്‍ തര്‍ക്കങ്ങളും മര്‍ദ്ദനവും പതിവായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം അക്രമം പരിധി വിടുകയായിരുന്നു. ഇരുമ്പ് ടോര്‍ച്ച് ഉപയോഗിച്ചാണ് ഉമ്മര്‍ റൂക്കിയയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ റൂക്കിയയെ ആശുപത്രിയിലെത്തിക്കാനെത്തിയ മകന്‍ ആഷിക്കിനും മര്‍ദ്ദനമേറ്റു. റുക്കിയയുടെ പരാതിയില്‍ ഉമ്മറിനെതിരെ എരുമപ്പെട്ടി പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here