ബി നിലവറയേക്കാള്‍ വലിയ നിലവറ സമുദ്രത്തില്‍; കോടിക്കണക്കനിന് രൂപയുടെ നിക്ഷേപമെന്ന് ശാസത്രജ്ഞര്‍

ഭൂമിയിലെ തുറന്നതും തുറന്നിട്ടില്ലാത്തതുമായ നിലവറകളിലെ നിധി ശേഖരത്തേക്കാള്‍ വലിയ നിലവറയാണ് സമുദ്രത്തില്‍ തുറക്കപ്പെടാതെ കിടക്കുന്നത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലാണിത്. മംഗളൂരു, ചെന്നൈ, മാന്നാര്‍ ബേസിന്‍, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയ സമുദ്രങ്ങളിലാണ് നിധി ശേഖരം.

കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള ലോഹങ്ങളും ധാതുക്കളും വാതകങ്ങളുമാണ് ആ നിധിശേഖരം. ഇവയുടെ വന്‍ നിക്ഷേപമാണ് ഈ ഭാഗങ്ങളിലെ സമുദ്രങ്ങളില്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ശാസത്രജ്ഞര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ സമുദ്ര ഗവേഷക കപ്പലുകളായ സമുദ്ര രത്‌നാകര്‍, സമുദ്ര കൗസ്തഭ്, സമുദ്ര സൗദികാമ എന്നീ കപ്പലുകളിലായി കടലിലെ 1,81,025 ചതുരശ്രകിലോമീറ്ററില്‍ നടത്തിയ പരിശോധനയിലാണ് വിലമതിക്കാനാകാത്ത സമുദ്ര നിക്ഷേപം കണ്ടെത്തിയത്.

മൂന്ന് വര്‍ഷം മുമ്പ് ഈ മേഖലകളില്‍ സമുദ്ര നിക്ഷേപമുണ്ടെന്ന് കണ്ടെത്തുകയും പിന്നീട് ഗവേഷണം ആരംഭിക്കുകയുമായിരുന്നു. ഹൈഡ്രോ കാര്‍ബണ്‍, മൈക്രോ നൊഡ്യൂള്‍ എന്നിവയും അതീവ സാന്ദ്രതയേറിയ ഈ കടല്‍ത്തട്ടില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here