ബീഫിന് ഗോവയില്‍ ക്ഷാമമുണ്ടാവില്ലെന്ന് ബിജെപി മുഖ്യമന്ത്രിയുടെ ഉറപ്പ്

ഗോവക്കാര്‍ ഒരിക്കലും ബീഫിന് പകരം ഉളളിക്കറി കഴിക്കേണ്ടി വരില്ല. ബിജെപിയുടെ ബീഫ് വിരുദ്ധ നിലാപട് എന്തായാലും ഗോവയിലെ ബിജെപി മുഖ്യമന്ത്രിയുടെ നിലപാട് ഇതാണ്. സംസ്ഥാനത്ത് ബീഫിന് ക്ഷാമം വരുത്തില്ല. ഇനി ബീഫിന് ക്ഷാമം ഉണ്ടായാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ബീഫ് കൊണ്ടുവരുമെന്നും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. നിയമസഭയില്‍ ബിജെപി എംഎല്‍എ നിലേഷ് കാബ്രാളിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഗോവയില്‍ ബീഫിന് ക്ഷാമം അനുഭവപ്പെട്ടാല്‍ കര്‍ണാടകയില്‍നിന്നും ബീഫ് ഇറക്കുമതി ചെയ്യും. അതിര്‍ത്തിയില്‍ വെറ്റിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഗുണ നിലവാരമുള്ള ബീഫ് എത്തിക്കും. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നതായും പരീക്കര്‍ പറഞ്ഞു.

ഗോവ മീറ്റ് കോപ്ലക്‌സില്‍ നിന്നും ഇപ്പോള്‍ സംസ്ഥാനത്ത് ദിവസവും 2000 കിലോയോളം ബീഫാണ് ലഭ്യമാക്കുന്നത്. ആവശ്യത്തിനനുസരിച്ച് ഇതിന്റെ അളവ് വര്‍ദ്ധിപ്പിക്കും. അറവിനായി മാടുകളെ അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവരുന്നതിന് തടസമൊന്നും ഉണ്ടാകില്ലെന്നും നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പരീക്കര്‍ വ്യക്തമാക്കിയതോടെ ഗോവയിലെ ബീഫ് പ്രിയര്‍ ആഹ്ലാദത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News