തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: എല്‍ ഡി എഫിന് മികച്ച വിജയം

തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മികച്ച വിജയം.തെരഞ്ഞെടുപ്പ് നടന്ന 18 സീറ്റില്‍ 10 ഉം എല്‍ ഡി എഫ് നേടി. യുഡിഎഫില്‍ നിന്ന് 4 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫിന്  7 ഉം ബിജെപി ക്ക് ഒരു സീറ്റും ലഭിച്ചു.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന 6 ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ഇതോടെ തുടര്‍ച്ചയായ മുന്നേറ്റം കൈവരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന് ശേഷം തദ്ദേശ സ്ഥാപനത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ട്.

മലപ്പുറത്ത് മുസ്ലിം ലീഗിന്റെ 2 സീറ്റും പത്തനംതിട്ട കോട്ടാങ്ങലിലെ ഏഴാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും കോട്ടയം പാമ്പാടി നൊങല്‍ വാര്‍ഡ് കേരള കോണ്‍ഗ്രസില്‍ നിന്നുംഎല്‍ഡിഎഫ് പിടിച്ചെടുത്തു.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ മെയില്‍ 12 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 8 ഉം എല്‍ഡിഎഫ് നേടിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News