ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

വയനാട്: വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഞായറാഴ്ച രാത്രി കാണാതായ നാലുപേരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തുഷാരഗിരി ചെമ്പുകടവ് സ്വദേശിയായ മണിത്തൊട്ടി മെല്‍വിന്‍, പടിഞ്ഞാറത്തറ സ്വദേശി വിത്സണ്‍ എന്നിവരെയാണ് കണ്ടെത്തിയത്.മറ്റു രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ സ്ഥലത്ത് തുടരുന്നു.

ജൂലൈ പതിനാറിന് രാത്രിയാണ് അണക്കെട്ടിലിറങ്ങിയ ഏഴംഗ സംഘം കുട്ടവഞ്ചി മറിഞ്ഞ് അപകടത്തിപ്പെട്ടത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.
നാലുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ചെമ്പുകടവ് സ്വദേശികളായ സച്ചിന്‍, ബിനു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഫയര്‍ഫോഴ്‌സും വനംവകുപ്പും നാവികസേനയുടെ മുങ്ങല്‍ വിദഗ്ദരും വയനാട് തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും സംയുക്തമായി നടത്തുന്ന തിരച്ചില്‍ മറ്റു രണ്ടുപേര്‍ക്കുവേണ്ടി ഇപ്പോഴും തുടരുകയാണ്.

വയനാട് ജില്ലാകളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്ത് തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. നാടിനെ നടുക്കിയ സംഭവത്തില്‍ കാണാതായ നാലുപേരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് പ്രദേശത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here