പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍: തൃശൂര്‍ പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പാവറട്ടി സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, സാജന്‍ എന്നിവരെയാണ് ഗുരുവായൂര്‍ എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ജില്ല ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും നടക്കും

കഴിഞ്ഞ ദിവസം പാവറട്ടി സ്റ്റേഷനിലെ പോലീസുകാര്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ഇന്നലെ രാവിലെയാണ് ആത്മഹത്യ ചെയ്തത്. അകാരണമായാണ് പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും ദേഹമാകെ മര്‍ദ്ദിച്ച പാടുകള്‍ ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പെണ്‍ സുഹൃത്തിനോട് സംസാരിച്ചു നിന്ന വിനായകനെ സ്‌റ്റേഷനില്‍ എത്തിച്ച പോലീസുകാര്‍ മോഷണക്കുറ്റം ആരോപിച്ച് ഭീഷണിപ്പെടുത്തിയതായി ഒപ്പം കസ്റ്റഡിയിലായ സുഹൃത്ത് പറഞ്ഞുരുന്നു.

പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യ എന്ന ആരോപണത്തെ തുടര്‍ന്ന് ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പോലീസുകാര്‍ക്ക് വീഴ്ച്ച പറ്റിയതായി കണ്ടെത്തിയെന്ന എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരെ സസ്‌പെന്‍ഡെ ചെയ്തത്. പാവറട്ടി സ്റ്റേഷനിലെ സി.പി.ഓ മാരായ സാജന്‍, ശ്രീജിത്ത് എന്നിവര്‍ക്കിതിരെയാണ് നടപടി. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എ.സിപിയുടെ നേതൃത്വത്തിലാണ് സമാന്തരമായി വകുപ്പുതല അന്വേഷണം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News