കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സ് കത്തി നശിച്ചു

ഇടുക്കി: വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സ് കത്തി നശിച്ചു. ചെറുതോണി വഞ്ചിക്കവല ഗിരി ജ്യോതി കോളേജിനു സമീപം എഫ് ടൈപ്പ് ക്വാര്‍ട്ടേഴ്‌സിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് തീ പടര്‍ന്നത്.

50 വര്‍ഷം പഴക്കമുള്ള ഗുണനിലവാരമില്ലാത്ത വയറിംഗാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായത്. അഗ്‌നി പടര്‍ന്നതോടുകൂടി കട്ടിലുകളും, വസ്ത്രങ്ങളും, ഗൃഹോപകരണങ്ങളും അപ്പാടെ കത്തി നശിച്ചു.

തീ ആളിപ്പടര്‍ന്ന് മേച്ചില്‍ ഷീറ്റുകള്‍ വന്‍ ശബ്ദത്തോടു കൂടി പൊട്ടിച്ചിതറി. ശബ്ദം കേട്ട സമീപവാസികളാണ് സംഭവം കണ്ടതും ഫയര്‍ഫോഴ്‌സിനെ അറിയിച്ചതും. നാട്ടുകാരും ഇടുക്കി ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News