സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കണം; കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഢ ലോക്‌സഭയില്‍ പറഞ്ഞു. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ്. ആവശ്യമെങ്കില്‍ ഇതിനായി ചട്ടം രൂപീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

നഴ്‌സുമാരുടെ ശമ്പള കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ രണ്ടു സമിതികളെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്‍പര്യമുണ്ടെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ നേഴ്‌സ് സമരം ശൂന്യവേളയില്‍ എംപിമാരായ ആന്റോ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവര്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here