ദിലീപിന്റെ കുമരകത്തെ ഭൂമിയില്‍ റവന്യൂസംഘം പരിശോധന നടത്തി

കോട്ടയം: ദിലീപിന്റെ കുമരകത്തെ ഭൂമിയില്‍ റവന്യൂസംഘം പരിശോധന നടത്തി. കോട്ടയം ജില്ലാ സര്‍വെ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കയ്യേറ്റഭൂമി യാതൊരു തടസവുമില്ലാതെ ദിലീപിന് എങ്ങനെ വിറ്റഴിച്ചുവെന്നതും റവവ്യൂവകുപ്പ് പരിശോധിക്കും.

ദിലീപിന്റെ കുമരകത്തെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂമന്ത്രി കഴിഞ്ഞ ദിവസം കോട്ടയം ജില്ലാകലക്ടറോട് ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക രേഖകള്‍ പരിശോധിച്ച കലക്ടര്‍ അടിയന്തിരമായി അന്വേഷിച്ച് വസ്തുത അറിയിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ സര്‍വെ സൂപ്രണ്ട് വിനോദ് ഉള്‍പ്പെട്ട എട്ടംഗ സംഘം കുമരകത്തെ ഭൂമിയില്‍ പരിശോധന നടത്തിയത്. കയ്യേറ്റസ്ഥലമുള്‍പ്പെടുന്ന പ്രദേശമടക്കം കണ്ട് ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിന്റെ ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വേമ്പനാട്ട് കായലിന്റെ തീരത്ത് കൊഞ്ചുമട നസ്‌റേത്ത് പള്ളിയ്ക്ക് സമീപം മാത്യകകായല്‍ എന്നറിയപ്പെടുന്ന ഭാഗത്താണ് 2005ല്‍ വാങ്ങിയ സ്ഥലം 2007ലാണ് മൂംബൈ സ്വദേശിക്ക് വിറ്റത്. മൂന്ന് ഏക്കര്‍ 31 സെന്റ് വരുന്നതായിരുന്നു ഭൂമി. സെന്റിന് 70000 രൂപ നിരക്കില്‍ വാങ്ങിയ ഭൂമി രണ്ടുവര്‍ഷത്തിനുള്ളില്‍ സെന്റിന് നാലുലക്ഷത്തിഎണ്‍പതിനായിരം രൂപയാക്ക് മറിച്ചു വിറ്റെന്നാണ് രേഖകള്‍.ദിലീപിന്റെ ഭൂമി കയ്യേറ്റഭൂമിയാണെന്ന് പരാതി നേരത്തെ നിലവിലുണ്ടായിരുന്നു.

ആ സാഹചര്യത്തില്‍ കയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയ ഭൂമി യാതൊരു തടസവുമില്ലാതെ ദിലീപിന് എങ്ങനെ വിറ്റഴിക്കാന്‍ കഴിഞ്ഞതിലും ദുരൂഹതയുണ്ട്. ഇക്കാര്യങ്ങളുള്‍പ്പെടുന്ന പ്രാഥമിക റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം തന്നെ കോട്ടയം ജില്ലാകലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News