
തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സന്റിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ, സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.എംഎല്‍എയുടെ നിരന്തര പീഡനത്തില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചെന്ന ഭര്‍ത്താവിന്റെ പരാതിയിന്‍ മേലാണ് പൊലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മയുടെ നില ഗുരുതരമാണ്.
കോവളം എംഎല്‍എ ആയി എം വിന്‍സെന്റ് തെരഞ്ഞെടുത്തതിനു പിന്നാലെയാണ് നിരന്തരമായി ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ ഫോണില്‍ വിളിച്ച് മോശം രീതിയില്‍ സംസാരിച്ച് തുടങ്ങിയതെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. മാനസിക പീഡനം വര്‍ധിച്ചതില്‍ മനം നൊന്താണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി.
ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലരാമപുരം പൊലീസ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീയോട് അപമര്യാദയായി പെരുമാറി, ഫോണില്‍ അസഭ്യം പറഞ്ഞു എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഇന്ന് രാവിലെയാണ് വീട്ടമ്മ വിവിധ ഇനം ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് നെയ്യാറ്റിന്‍ക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലാണ്. ബോധം വീണതിനു ശേഷം ഇവരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here