കലാശക്കളിക്ക് ഇടം തേടാന്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ കങ്കാരുക്കൂട്ടത്തെ നേരിടും; നാളെ രണ്ടാം സെമി

ലണ്ടന്‍: 12 പൊയിന്റുകളോടെ രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ സെമിയില്‍ പ്രവേശിച്ചപ്പോള്‍ 10 പോയിന്റുകളോടെ മൂന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയെത്തിയത്. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ 8 വിക്കറ്റിന്റെ ആധികാരികജയം നേടിയതിന്റെ ആത്മവിശ്യാസവുമായാണ് ഓസ്‌ട്രേലിയ കളത്തിലറങ്ങുന്നത്.

ഓസ്‌ട്രേലിയയോട് പകരംവീട്ടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്ടന്‍ മിഥാലി രാജ് മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. മിഥാലിയിക്ക് പുറമെ പൂനം റൗട്ട്, ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി എന്നിവും മികച്ച ഫോമിലാണ്. ഇവര്‍ക്കൊപ്പം സ്മൃതി മന്ദാന കൂടി ഫോമിലേക്കെത്തിയാല്‍ മികച്ച ബാറ്റിംഗ് നിരയെയാകും ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ക്ക് നേരിടേണ്ടി വരിക.

ബൗളിംഗ് നിരയും ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്. ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ രാജേശ്വരി ഗായകവാഡിന്റെ അഞ്ച് വിക്കറ്റ് പ്രകടനം ഏറെ ശ്രദ്ധേയമാണ്. ഗായക് വാഡിനൊപ്പം പൂനം യാദവും ദീപതി ശര്‍മ കൂടിച്ചേരുമ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് നിരയും മികവുറ്റതാകുന്നു.

എന്നാല്‍ ബെല്‍ത്ത് മൂണിയും, നിക്കോണ്‍ ബോള്‍ട്ടനും, ക്യാപ്റ്റന്‍ മെഗ് ലാനിനും അണിനിരക്കുന്ന ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ പിടിച്ച് കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം. മികച്ച ഫോമിലുള്ള ഓസ്‌ട്രേലിയന്‍ ബോളര്‍മാര്‍ കടുത്ത വെല്ലുവിളിയാകും ഇന്ത്യയ്ക്ക് ഉയര്‍ത്തുന്നത്. ഇത് മറികടക്കാനായാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ പ്രവേശനം സാധ്യമാകും. ഡെര്‍ബി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്കാണ് മത്സരം ആരംഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News