കോട്ടയത്തും ഇടതുതരംഗം

കോട്ടയം: കോട്ടയം ജില്ലയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് തിളക്കമാര്‍ന്ന വിജയം. പാമ്പാടി, ഉദയനാപുരം, കല്ലറ എന്നി ഗ്രാമ പഞ്ചായത്തുകളിലാണ് ഇടതുസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പാമ്പാടിയില്‍ കോണ്‍ഗ്രസിനേയും സിപിഐയേയും അട്ടിമറിച്ചാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ വിജയം.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന പാമ്പാടി ഗ്രാമ പഞ്ചായത്തിലെ വെള്ളൂര്‍ നൊങ്ങല്‍ വാര്‍ഡ് എക്കാലവും കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. അവിടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നോമിനിയായ അഡ്വ ഷൈജു സി ഫിലിപ്പായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇടതുമുന്നണിയുടെ ഭാഗമാകാതെ സിപിഐയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഇത് കോണ്‍ഗ്രസിന്റെ വിജയത്തിലേക്കാണ് സാധ്യത എത്തിച്ചത്.

അതിനെ സാധുകരിക്കും വിധം വാര്‍ഡില്‍ മൂന്ന് തവണ വീടുകള്‍ കയറിയിറങ്ങിയും കുടുംബയോഗങ്ങളില്‍ പങ്കെടുത്തും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചു. പക്ഷെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായ റൂബി വര്‍ഗീസ് 21 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 520 വോട്ട് സിപിഐഎം സ്ഥാനാര്‍ത്ഥിക്കും 499 വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും ലഭിച്ചപ്പോള്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് ആകെ 15 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ വാഴമന വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ആര്‍ രശ്മി 277 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കല്ലറ പഞ്ചായത്തിലെ പഴയപള്ളി വാര്‍ഡില്‍ എല്‍ഡിഎഫിലെ അര്‍ച്ചന രവീന്ദ്രനാണ് വിജയിച്ചത്. 89 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. രണ്ടിടങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് പരാജയപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News