
ദോഹ: യാത്രക്കരുടെ തിരക്കുകള്‍ വര്‍ധിച്ചതനുസരിച്ചു ദോഹയില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ ആഗസ്റ്റ് 15 മുതല്‍ പുന: ക്രമീകരിച് 14 വിമാനസര്‍വീസുകളായീ വിപുലപ്പെടുത്തുന്നത്. ഇതില്‍ 7 സര്‍വീസുകള്‍ നടത്തുക കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്കാകും.
നിലവില്‍ കൊച്ചി കോഴിക്കോട് ദോഹ വഴിയുള്ള കണക്റ്റഡ് സര്‍വീസുകള്‍ കൂടാതെ ആഴ്ച്ചയില്‍ വ്യാഴം, വെള്ളി ,ശനിദിവസങ്ങളില്‍ ദോഹയില്‍ നിന്നും കൊച്ചയിലേയ്ക്ക് നേരിട്ടും , ദോഹയില്‍ നിന്നും ഉച്ചക്ക് 12 .45 ന് പുറപ്പെടുന്ന വിമാനം രാത്രി 7 40 ന്‌കൊച്ചയിലും, അവിടെനിന്നു രാവിലെ പത്തിന് തിരിക്കുന്ന വിമാനം ഉച്ചക്ക് 11 45 ന് ദോഹയില്‍ എത്തിച്ചേരു .ഇതോടെ കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പതിനൊന്നാകും.
യാത്രക്കാരുടെ തിരക്കുകള്‍ വര്‍ദ്ധിച്ചത് കാരണം സമയക്രമങ്ങള്‍ പുനര്‍ക്രമീകരിച്ചു. രണ്ടു മാസത്തിനുള്ളില്‍ പുതിയ വിമാന സര്‍വീസുകള്‍കൂടി
ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സി ഇ ഓ കെ ശ്യാംസുന്ദര്‍ അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ വിപുലീകരിക്കുന്നതോട് കുറഞ്ഞ ചിലവില്‍ നേരിട്ട് നാട്ടിലേയ്ക്കും തിരിച്ചും യാത്ര സാധ്യമാക്കാന്‍ കഴിയും എന്ന ആശ്വാസത്തിലാണ് ഖത്തര്‍ പ്രവാസികള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here