കൊച്ചി മെട്രോയ്ക്ക് ഒരു മാസം പ്രായമായപ്പോള്‍ വരുമാനം നാലരക്കോടി പിന്നിട്ടു

കൊച്ചി: കഴിഞ്ഞ മാസം 17 നാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. 19 മുതല്‍ മെട്രൊ പൊതുജനങ്ങള്‍ക്കായി യാത്ര തുടങ്ങി. ആദ്യ ദിനത്തിലെ കളക്ഷന്‍ 20 ലക്ഷം രൂപയായിരുന്നു. അറുപതിനായിരത്തിലേറെ പേര്‍ ആദ്യ ദിവസം തന്നെ യാത്ര ചെയ്ത് ചരിത്രം സ്വഷിച്ചു. ശരാശരി 47,646 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു.

ഒരു മാസം പിന്നിട്ടപ്പോള്‍ മെട്രോയുടെ വരുമാനം നാലരക്കോടി കവിഞ്ഞു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വരുമാനമാണ് മെട്രോ നേടിത്തരുന്നതെന്ന് കെ എം ആര്‍ എല്‍ അധികൃതര്‍ പറഞ്ഞു. ശരാശരി ഇരുപതിനായിരം മുതല്‍ തൊണ്ണൂറ്റെട്ടായിരം പേരാണ് ഇക്കഴിഞ്ഞ മാസം മെട്രോയില്‍ യാത്ര ചെയ്തത്. അവധി ദിവസങ്ങളിലാണ് കൂടുതല്‍ യാത്രക്കാരെങ്കിലും പ്രവൃത്തി ദിനങ്ങളില്‍ ശരാശരി ഇരുപതിനായിരം പേര്‍ യാത്ര ചെയ്യാനെത്തുന്നത് മെട്രോക്ക് മികച്ച നേട്ടമായി.

വാട്ടര്‍ മെട്രോ പ്രോജക്ടുമായി ബന്ധപ്പെട്ട് കെ.എം ആര്‍ എല്ലും GCDA യും തമ്മില്‍ ഇന്ന് ധാരണാപത്രം ഒപ്പുവെക്കും.മറൈന്‍ ഡ്രൈവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ ജെട്ടിയും മറൈനയും നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവെക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here