ദാവൂദ് ഇബ്രാഹാമിന്റെ സഹോദരിയുടെ കഥ; ഹസീന പാര്‍ക്കറിന്റെ ട്രെയിലര്‍ എത്തി

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹാമിന്റെ സഹോദരിയുടെ കഥ പറയുന്ന ഹസീന പാര്‍ക്കറിന്റെ ട്രെയിലര്‍ റീലീസിംഗ് ചടങ്ങ് മുംബൈയില്‍ നടന്നു. അപൂര്‍വ ലാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ദാ കപൂറാണ് ഹസീനയായി എത്തുന്നത്.
മുംബൈയെ വിറപ്പിച്ച ദാവൂദ് ഇബ്രാഹിം, സഹോദരനേപ്പോലെ തന്നെ പേടി സ്വപ്നമായി മാറിയ ഹസീന പാര്‍ക്കര്‍, 17 മുതല്‍ 40 വയസുവരെയുള്ള ഹസീനയുടെസംഘര്‍ഷഭരിതമായ ജീവിതമാണ് സംവിധായകന്‍ അപൂര്‍ ലാഹിയ പറയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കുറ്റവാളിയുടെ സഹോദരിയെ സംശയത്തോടെയും വെറുപ്പോടെയും മാത്രമെ എല്ലാവരും നോക്കികണ്ടൊള്ളു. ദാവൂദിന് മേല്‍ ഓരോ കുറ്റങ്ങള്‍ ചാര്‍ത്തപ്പെടുമ്പോഴും ഹസീനയുടെ ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമായി. ഹസീനയുടെ ഭര്‍ത്താവ് ഇസ്മില്‍ ദാവൂദിന്റെ എതിരാളിയുടെ വെടിയേറ്റ് മരിച്ചതോടെ ഹസീന അധോലോകത്തിന്റെ നേതൃത്വത്തിലെത്തി. അധോലോക്തതെ കിടുകിടാ വിറപ്പിച്ച ആപ്പയായി.

ഹസീനയുടെ വേഷപ്പകര്‍ച്ചയാണ് ഉദ്യേഗജനകമായി സംവിധായകന്‍ വെള്ളിത്തിരയില്‍ പകര്‍ത്തുന്നത്. ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാര്‍ദ്ധ് കപൂറാണ് ദാവൂദായി വേഷമിടുന്നതെന്നത് മറ്റൊരു പ്രത്യേകത.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here